ആലങ്ങാട്: പെട്രോൾ-ഡീസൽ, പാചകവാതക വിലവർധനക്കെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. യു.സി കോളേജ് കവലയിൽ നടന്ന ധർണ ജില്ലാ പഞ്ചായത്ത് അലങ്ങാട് ഡിവിഷൻ മെമ്പർ കെ വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ . അൻഷാദ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് മാരായ ടി.എം ഷെനിൻ, സിജി ബാബു, മണ്ഡലം സെക്രട്ടറി പി.എം നിസാമുദ്ദീൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി വി .എ. ഷെബീർ, ലോക്കൽ സെക്രട്ടറി മനാഫ് കല്ലാത്ത്, ഹസീബ് , റോഷൻ കുഞ്ഞുമോൻ, സ്മിത ഹസീബ്, ശിവരഞ്ജിനി ശിവ, അർജുൻ രവി, അബ്ദുൽ സലിം, നിയാസ് എന്നിവർ സംസാരിച്ചു.