b
എസ് എൻ ഡി പി യോഗം സൈബർസേന എറണാകുളം ജില്ലാ നേതൃയോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗത്തിന്റെ വാർത്തകൾ നവമാദ്ധ്യമങ്ങൾവഴി എല്ലാ മേഖലകളിലും എത്തിച്ചുകൊണ്ട് സൈബർസേന മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം സൈബർസേന എറണാകുളം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂർ ഇ.വി. കൃഷ്ണൻ മന്ദിരഹാളിൽ നടന്ന യോഗത്തിൽ സൈബർസേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു.

സൈബർസേന കേന്ദ്രസമിതി ജോ. കൺവീനർ ചിന്തു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കുന്നത്തുനാട് യൂണിയൻ ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, സൈബർസേന ജില്ലാ കൺവീനർ റെജി വേണുഗോപാൽ, എൻ.ആർ. ബിനോയി നന്ദിയും പറഞ്ഞു.