kpsta
കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെമിനാർ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ടി. ഐസക്ക് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ, സെക്രട്ടറി കെ.എൽ. ഷാജു, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.യു. സാദത്ത്, പി.വൈ. ബേബി, കെ.വി.പി. കൃഷ്ണകുമാർ, പോൾ പി. ജോസഫ്, സാബു വർഗീസ്, ഇ.ജി. ദയൻ, കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.വി. വിജയൻ, അജിമോൻ പൗലോസ്, ലാക് ടോദാസ്, ബിജു വർഗീസ്, ജീവൽ ശ്രീപിള്ള, ജില്ലാ സെക്രട്ടറി എം.പി. ബാലകൃഷ്ണൻ, ജീൻ സെബാസ്റ്റ്യൻ, രഞ്ജിത് മാത്യു, റിബിൻ കെ.എ എന്നിവർ പ്രസംഗിച്ചു.