കൊച്ചി: സമ്പൂർണ മദ്യനിരോധനം മൂന്ന് മുന്നണികളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ഏകോപന സമിതി നാളെ വൈകിട്ട് നാലിന് അങ്കമാലിയിൽ നില്പ് സമരം നടത്തും.

നേതൃയോഗം സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു.