കൊച്ചി : ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പും, പ്രതിരോധമരുന്ന് വിതരണവും, കൊവിഡാനന്തര ആരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസും നടത്തി. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് കൗൺസിലർ ജോർജ്ജ് നാനാട്ട് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഓഫീസ് ഇൻ-ചാർജ് ജനനി തേജസി ജ്ഞാനതപസ്വിനി അദ്ധ്യക്ഷത വഹിച്ചു. സൗജന്യ പ്രതിരോധമരുന്ന് വിതരണം ശ്രീദേവി കമ്മത്ത് ഉദ്ഘാടനം ചെയ്തു. ഡോ. റിജു കെ., ഡോ. ടി.എ.ആതിര എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. കൃഷിവകുപ്പിന്റെ സംസ്ഥാന കാർഷിക പുരസ്‌കാരം കരസ്ഥമാക്കിയ കുട്ടി കർഷക കൃഷ്ണതീർത്ഥയെയും 'ഗുരുചിന്തനം -2021' സംസ്ഥാനതല ക്വിസ് മത്സര ജേതാവായ അതുല്യ ഗോവിന്ദിനേയും ചടങ്ങിൽ ആദരിച്ചു. സണ്ണി ജോസ്, അഡ്വ. കെ.കെ.ചന്ദ്രലേഖ, ടി.വി വിനീത തുടങ്ങിയവർ പങ്കെടുത്തു.