library
അങ്ങാടികടവ് അജന്ത ലൈബ്രറിയിൽ നടന്ന സെമിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി വിഷയാവതരണം നടത്തുന്നു

അങ്കമാലി: അജന്ത ലൈബ്രറിയിൽ ജനകീയ വികസനോത്സവ പരിപാടിയുടെ ഭാഗമായി സെമിനാറും ക്വിസ് മത്സരവും നടന്നു.ലൈബ്രറി ഹാളിൽ നടന്ന സെമിനാറിൽ താലൂക്ക് ഗ്രന്ഥശാലാ സെക്രട്ടറി വി.കെ.ഷാജി വിഷയാവതരണം നടത്തി. ക്വിസ് മത്സരം താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.പി. റജീഷ് നയിച്ചു. അങ്കമാലി- മൂക്കന്നൂർ വായനശാല നേതൃ സമിതി കൺവീനർ എ.എസ്.ഹരിദാസ് അദ്ധ്യക്ഷനായി. നഗരസഭ വാർഡ് കൗൺസിലർ ഗ്രേസി ദേവസി ,എറണാകുളം ജില്ലാ കൗൺസിൽ അംഗം കെ.കെ. സുരേഷ്, ഗ്രന്ഥശാല സെക്രട്ടറി ടി.കെ പത്രോസ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. വർഗീസ്, ബിനു അയ്യംമ്പിള്ളി, പുഷ്പ മോഹനൻ , വി. നന്ദകുമാർ , പി.വി. റാഫേൽ ,പിന്റോ ജോസഫ് പങ്കെടുത്തു.