തോപ്പുംപടി: കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ നിന്നുള്ള വീടുകളിലെ മാലിന്യശേഖരണത്തിൽ പ്ളാസ്റ്റിക്കിന് വിലക്ക് ഏർപ്പെടുത്തി. വീടുകൾ, ഹോട്ടലുകൾ, ഭവന സമുച്ചയങ്ങൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്ളാസ്റ്റിക്ക് മാലിന്യശേഖരണത്തിനാണ് വിലക്ക്. ആദ്യഘട്ടത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ അടുക്കള മാലിന്യങ്ങൾക്കൊപ്പം ശേഖരിച്ചിരുന്ന പ്ളാസ്റ്റിക്ക് കവറുകടക്കമുള്ളവയും പിന്നീട് ആഴ്ചയിലൊരിക്കലാക്കി നിയന്ത്രിച്ചു. നഗരസഭാ പരിധിയിൽ വിവിധ ഘട്ടങ്ങളിലായി 6 തവണ പ്ളാസ്റ്റിക്ക് നിരോധനം എർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പ്രാബല്യത്തിലാക്കുന്നതിൽ വീഴ്ച തുടരുകയാണ്. ഇതിനിടയിലാണ് വീടുകളിൽ നിന്നുള്ള പ്ളാസ്റ്റിക്ക് ഒഴിവാക്കുന്നത്.