വൈപ്പിൻ: അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് തന്ത്രി കിഴക്കിനിയേടത്ത് മേയ്ക്കാട്ട് മാധവൻ നമ്പൂതിരി കൊടിയേറ്റി. ഇന്ന് രാവിലെ ശ്രീബലി, രാത്രി താലം, നാളെ രാവിലെ ശ്രീബലി, 10 ന് രാവിലെ ശ്രീബലി, രാത്രി ഗാനമേള, 11 ന് രാവിലെ 11 മണിക്ക് ഉത്സവബലി ദർശനം, 12 ന് രാത്രി കഥാപ്രസംഗം, 10 മണിക്ക് പള്ളി വേട്ട, 13 ന് ആറാട്ട് മഹോത്സവം, രാവിലെ 9 ന് ശ്രീബലി, വൈകീട്ട് 4 ന് ശ്രീബലി, 6 ന് പുല്ലാങ്കുഴൽ ഫ്യൂഷൻ, രാത്രി 7 ന് ആറാട്ട്.