ആലുവ: ബി.ഡി.ജെ.എസ് ആലുവ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. തൃക്കാക്കര നിയോജ മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് വിശിഷ്ടാഥിതിയായി. പി.കെ.വേണു, എ.ആർ. ഷൈൻ, ലൈല സുകുമാരൻ, ടി.വി. രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.കെ. വേണു നെടുവന്നൂർ (പ്രസിഡന്റ്), ഡി. വേണു, ഹരിദാസ് ചെങ്ങമനാട് (വൈസ് പ്രസിഡന്റുമാർ), ലൈല സുകുമാരൻ (ജനറൽ സെക്രട്ടറി), വി.വി. പ്രജിത്ത്, ഷൈൻ ശ്രീമൂലനഗരം, എൻ.ആർ. കനകൻ, കൃഷ്ണകുമാർ നെടുമ്പാശേരി (സെക്രട്ടറിമാർ), എ.ആർ. ഷൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.