കിഴക്കമ്പലം: മോറയ്ക്കാല കെ.എ.ജോർജ്ജ് മെമ്മോറിയൽ പബ്ലിക് ലൈബ്രറി വനിതദിനം ആചരിച്ചു. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കരയിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ മിനി സുകുവിനെ ആദരിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് സൂസൻ തോമസ് അദ്ധ്യക്ഷയായി.മിസ് യൂണിവേഴ്‌സ് റണ്ണറപ്പ് അർച്ചന രവി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന പരീത്, ലൈബ്രറി പ്രസിഡന്റ് എം.കെ.വർഗീസ്, സെക്രട്ടറി സാബു വർഗീസ്, ജെസ്സി ഐസക്ക് തുടങ്ങിയവർ സംസാരിച്ചു.