കോലഞ്ചേരി: പു​റ്റുമാനൂർ പന്നിക്കോട്ട് ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്റി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേ​റ്റി. ഇന്ന് ഉച്ചക്ക് ഉത്സവബലി, വൈകിട്ട് ദീപാരാധനക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പ്, നാളെ രാവിലെ മഹാരുദ്റാഭിഷേകം, ചെറിയ വിളക്ക്, ബുധനാഴ്ച വൈകിട്ട് 6.30 ന് താലപ്പൊലി, രാത്രി 10 ന് വലിയ വിളക്ക്, വിളക്കിനെഴുന്നള്ളിപ്പ്, വ്യാഴാഴ്ച രാവിലെ 7 ന് ആറാട്ടുബലി, കലശാഭിഷേകം, 9ന് ശിവരാത്രി സംഗീതോത്സവം, വൈകിട്ട് 7ന് പ്രതിഭകളെ ആദരിക്കൽ, രാത്രി 12ന് ശിവരാത്രി പൂജയും നടക്കും.