നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ദേശം പുറയാർ ശാഖയിൽ അഗതി വിധവ പെൻഷൻ വിതരണം യൂണിയൻ മേഖല കൺവീനർ കെ. കുമാരൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്നമ്മ കുമാരൻ, വൈസ് പ്രസിഡന്റ് സീന മോഹനൻ, ടി.വി. സുധീഷ്, ഇ.എൻ. മുരളി, സതീശൻ, ടി.കെ. സുബ്രഹ്മണ്യൻ, വിജയൻ പുല്ലാട്ട്, ഇ.കെ. ശ്രീലാൽ എന്നിവർ സംസാരിച്ചു.