1
എസ്.എൻ .ഡി .പി യോഗം തൃക്കാക്കര മേഖല യൂത്ത് മൂവ് മെന്റ് സഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ സ്മൃതി വന്ദനം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : സഹോദരൻ അയ്യപ്പൻ മാതൃക ഭരണാധികാരിയാണെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു.എസ്.എൻ .ഡി .പി യോഗം തൃക്കാക്കര മേഖല യൂത്ത് മൂവ് മെന്റ് സഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ സ്മൃതി വന്ദനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ ഷാൽവി ചിറക്കപടി അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ് ചിറക്കപടി, വൈസ് പ്രസിഡന്റ്‌, കെ എൻ രാജൻ, നേതാക്കന്മാരായ അശോകൻ പ്രശാന്ത് അമ്പാടി,സുധീർകുമാർ ചോറ്റാനിക്കര, വാർഡ് കൗൺസിലർ സി.സി വിജു, സജീഷ് സിദ്ധാർഥ്ൻ, പ്രെസന്ന സുരേഷ്, അഭിലാഷ് മാണികുളങ്ങര,പ്രവീൺ ബാലൻ,അരുൺ പി ആർ, സുമേഷ് എം, ബിജു എം ആർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ 60 വയസിനു മുകളിൽ ഉള്ള അമ്മമാരെ ആദരിക്കുന്ന മാതൃ വന്ദനം ചടങ്ങും, കേരളം സഹോദരൻ അയ്യപ്പന് മുൻപും പിൻപും എന്ന വിഷയത്തിൽ ജമിനി തങ്കപ്പന്റെ പ്രഭാഷണവും നടത്തി