തൃക്കാക്കര: ഭക്ഷണത്തിൽ മതം കലർത്തി കൊണ്ട് കേരളത്തിൽ ജാതീയമായ വേർതിരിവ് സൃഷ്ടിക്കുന്നവർക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എം.സി സാബു ശാന്തി ആവശ്യപ്പെട്ടു. തൃക്കാക്കര മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകമായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡന്റ് പി.രാജീവ് കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ: കിഷോർ കുമാർ ,സുരേഷ് കങ്ങരപ്പടി ,താലൂക്ക് ജനറൽ സെക്രട്ടി അനിൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സമിതി പ്രസിഡന്റായി പി രാജീവ് ,സംഘടനാ സെക്രട്ടറി കുമാർ, സി ,ജനറൽ സെക്രട്ടറി കെ.ആർ വിവേക് എന്നിവരെ തിരഞ്ഞെടുത്തു.