ആലുവ: ഉളിയന്നൂർ പെരുന്തച്ചൻ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലപ്പൊങ്കാലയായി നടത്തി.
ഭുവനേശ്വരി ദേവിയുടെ തിരുനടയിൽ പ്രത്യേകം തയ്യാറാക്കിയ പൊങ്കാല അടുപ്പിൽ ശാന്തി വിഷ്ണു നമ്പൂതിരിപ്പാട് അഗ്നിപകർന്നു. ചടങ്ങുകൾ നിവേദ്യത്തോടെ അവസാനിച്ചു. നിരവധി ഭക്തർ പങ്കെടുത്തു.