കോലഞ്ചേരി: ജസ്റ്റീസ് ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞ സംസ്ഥാന ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി കുന്നത്തുനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജു മാടവന ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എം.എൻ. സജീവൻ, സുനീഷ് മഞ്ചനാട് തുടങ്ങിയവർ സംസാരിച്ചു.