ആലുവ: കോൺഗ്രസ് ആലുവ നിയോജക മണ്ഡലത്തിലെ 167 ബൂത്തുകളിലെ പ്രസിഡന്റുമാരുടേയും ബി.എൽ.എമാരുടേയും പരിശീലന ക്യാമ്പ് നാളെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ദേശം ഗ്രീൻ പാർക്കിൽ നടക്കും. യു.ഡി.എഫ് നേതൃത്വം യോഗം ഇന്ന് വൈകിട്ട് അഞ്ചിന് മഹാനാമിയിൽ നടക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, എം.ജി. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.വൈ. വർഗീസ്, ലത്തീഫ് പുഴിത്തറ എന്നിവർ സംസാരിച്ചു.