fr-robert-kalaran-81

ആലുവ: ചെറുപുഷ്പസഭ മുൻ സുപ്പീരിയർ ജനറാളും സെന്റ് ജോസഫ് പ്രൊവിൻസ് അംഗവുമായ ഫാ. റോബർട്ട് കളാരൻ (81) നിര്യാതനായി.

സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മൂക്കന്നൂർ ബേസിൽഭവനിൽ. ചേർത്തല ചാലിൽ തിരുഹൃദയ പള്ളി ഇടവക അംഗമാണ്. മാതാപിതാക്കൾ: പരേതരായ കളാരത്തിൽ ജോസഫ്, അന്നമ്മ. സഹോദരങ്ങൾ: പരേതനായ വർക്കി (റിട്ട. റവന്യൂ ), ചാക്കോ (റിട്ട. കയർവകുപ്പ്), തോമസ് (റിട്ട. രജിസ്‌ട്രേഷൻ). കഴിഞ്ഞ 33 വർഷത്തിനിടയിൽ ഇന്ത്യയിൽ വിവിധയിടങ്ങളിലായി 2700 ഭവനങ്ങൾ പണിത് ഫാ.റോബർട്ട് കൈമാറിയിട്ടുണ്ട്.