
കോതമംഗലം: പുല്ലുവെട്ടാൻ പോയ വീട്ടമ്മയെ മരിച്ച നിലയിൽ പാടത്തിനു സമീപം തോട്ടിൽ കണ്ടെത്തി. പിണ്ടിമന പഞ്ചായത്ത് പത്താംവാർഡിൽ അയിരൂർപാടം പാണ്ട്യാരപ്പിള്ളി പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ ആമിനയെയാണ് (66) മരിച്ച നിലയിൽ കണ്ടത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു.
അയിരൂർ പാടം ആശുപത്രിക്കു സമീപമുള്ള പാടത്താണ് ഇന്നലെ ഉച്ചയ്ക്ക് 12..30ഓടെ പുല്ലുവെട്ടാൻ പോയത്. തിരികെ വീട്ടിലെത്താൻ താമസിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ബന്ധുക്കൾ ആമിനയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കോതമംഗലം താലൂക്കാശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
മക്കൾ: സീനത്ത്, സുനീർ. മരുമക്കൾ: ബാവ, ഷംല.