ഏലൂർ: ഹിന്ദുവിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹന പ്രചരണ ജാഥ നടത്തി. രാവിലെ മഞ്ഞുമ്മൽ ശ്രീ ഭുവനേശ്വരി ക്ഷേത്രപരിസരത്തു നിന്ന് ആരംഭിച്ച ജാഥ 25 ഓളം പ്രധാന സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാട്ടുപുരയ്ക്കൽ ജംഗ്ഷനിൽ സമാപിച്ചു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് നയിച്ച യാത്രയിൽ കെ.പി. സുരേഷ് , എ.ബി. ബിജു എന്നിവർ സംസാരിച്ചു.