mahila-congres
ലോക വനിതാ ദിനം മഹിളാ കോൺഗ്രസ് വഞ്ചനാദിനമായി നടത്തിയ പ്രതി ഷേധം പാതാളത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് വി.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു.

ഏലൂർ: ലോക വനിതാദിനം മഹിളാ കോൺഗ്രസ് വഞ്ചനാദിനമായി ആചരിച്ചു. വാളയാർ സംഭവത്തിൽ നീതി നിഷേധിച്ച സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പാതാളത്ത് നടന്ന പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിന്ദു രാജീവ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺസ് നേതാക്കളായ ഷൈജ ബെന്നി, ലിസി മാളിയേക്കൽ, ബിന്ദു ഗോപി , മീനു ജോഷി , സീന, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.