മൂവാറ്റുപുഴ: വനിതാസാഹിതി മൂവാറ്റുപുഴ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗായത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ.കെ. സുലേഖ വനിതാദിനസന്ദേശം നൽകി. മോളി എബ്രഹാം, കമലാക്ഷി, ആൻസി അഗസ്റ്റിൻ, സിന്ധു ജയകുമാർ, തങ്കമ്മ കുഞ്ചു എന്നിവരെ വീടുകളിലെത്തി ഉപഹാരം നൽകി ആദരിച്ചു. രാജം എം ആർ, സി.എൻ. കുഞ്ഞുമോൾ, സിന്ധു ഉല്ലാസ്, സുഷമാദേവി, പുഷ്പാ ഉണ്ണി, പ്രസീദ ഇ.എസ്. എന്നിവർ സംസാരിച്ചു.