മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 11ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. 5.30ന് ഗണപതിപൂജ, 8ന് കലശപൂജ, 9ന് കലശാഭിഷേകം, 9.30ന് ശിവങ്കൽ പ്രത്യേക പൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 7.30ന് അത്താഴപൂജ തുടർന്ന് 12ന് പിതൃതർപ്പണം. ശിവരാത്രി ദിവസം രാവിലെ 6.30മുതൽ വൈകിട്ട് 6.30 വരെ ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപം. രാത്രി 12മുതൽ ക്ഷേത്രത്തിൽ മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഒരേ സമയം 150പേർക്ക് സാമൂഹ്യഅകലം പാലിച്ച് ബലിതർപ്പണം ചെയ്യുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളുണ്ട്. ബലിതർപ്പണ സ്ഥലത്തേക്ക് പ്രവേശിക്കാൻ ക്യൂപാലിക്കണം. സാനിറ്റൈസർ, തെർമൽസ്കാനർ എന്നിവയുമുണ്ടാകും.