കൊച്ചി: പാചകവാതകം ഉൾപ്പെടെ ഇന്ധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ കേരള കേറ്റേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പനമ്പിള്ളിനഗറിലെ ഓഫീസിന് മുന്നിൽ ധർണ നടത്തി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജനറൽ സെക്രട്ടറി ജി. ജയപാൽ, എ.കെ.സി.എ വർക്കിംഗ് പ്രസിഡന്റ് ജിബി പീറ്റർ, സെക്രട്ടറി ഫ്രഡി അൽമേഡ, ട്രഷറർ ആൻസൺ റൊസാരിയോ, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ ദാനിയേൽ, കെ.പി. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.