മൂവാറ്റുപുഴ: നഗരസഭ സംഘടിപ്പിച്ച ലോക വനിതാദിനാചരണം 27 സ്ത്രീ ശുചീകരണ തൊഴിലാളികൾ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജശ്രീ രാജു അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൽ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, കൗൺസിലർമാരായ ജാഫർ സാദിഖ്, അമൽ ബാബു, പി.വി. രാധാകൃഷ്ണൻ, ജോളി മണ്ണൂർ എന്നിവർ പങ്കെടുത്തു . ഡോ. ആഗ്‌നസ് മാത്യു , ഡോ. ഫസൽ എന്നിവർ ക്ലാസെടുത്തു. കൗൺസിലർമാരായ പ്രമീള ഗിരീഷ്‌കുമാർ, ആശ അനിൽ, നിജില ഷാജി, സെബി കെ സണ്ണി, സുധ രഘുനാഥ്, മീര കൃഷ്ണൻ, ഫൗസിയ അലി, ലൈല ഹനീഫ, അസം ബീഗം, ജോയ്‌സ് മേരി ആന്റണി, ബിന്ദു ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.