കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിയിൽ 13ന് കുട്ടികൾക്കായി ഹൃദ്രോഗ ചികിത്സാക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 നാരംഭിക്കുന്ന ക്യാമ്പിൽ ജന്മനായുള്ള ഹൃദ്രോഗനിർണയം, സൗജന്യ എക്കോ ടെസ്റ്റ് തുടങ്ങിയവ ലഭ്യമാക്കുമെന്ന് സി.ഒ.ഒ അമ്പിളി വിജയരാഘവൻ, പീഡിയാട്രിക് കാർഡിയോവാസ്‌കുലർ ആൻഡ് തൊറാസിക് സർജൻ ഡോ. സാജൻ കോശി എന്നിവർ അറിയിച്ചു. സർക്കാരിന്റെ ഹൃദ്യം പദ്ധതിയുമായി സഹകരിച്ചാണ് ക്യാമ്പ്. കുട്ടികൾക്ക് രോഗനിർണയ ടെസ്റ്റുകൾ സൗജന്യനിരക്കിൽ ലഭ്യമാക്കും.