കുറുപ്പംപടി: മുടക്കുഴ കാർഷിക കർമ്മസേനയുടെ പ്രഥമ സംരംഭമായ തരിശ് പച്ചക്കറി കൃഷിക്ക് തുടക്കമായി. അഗ്രിക്കൾച്ചർ ഡെവലപ്മെന്റ് ഓഫീസർ മോളി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഹാജിത, അസിസ്റ്റൻറ് കൃഷി ഓഫീസർ വിജയകുമാർ, ഹരിതവിപണി പ്രസിഡന്റ് വി.കെ. ജോണി, കർമ്മസേന പ്രസിഡന്റ് ജോഷി തോമസ്, എ.കെ. ഷൈനി,ടി.വി. സുനിൽ, സോഫിരാജൻ, ബിജു തുടങ്ങിയവർ പങ്കെടുത്തു.