കൊച്ചി: ക്രൈസ്തവ ചരിത്രസാംസ്‌കാരികവേദിയായ പൈതൃക സംഘടിപ്പിച്ച ഡോ. ജോൺ ഓച്ചന്തുരുത്ത്, ഡോ. അലക്‌സാണ്ടർ വടക്കുംതല അനുസ്മരണ സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൈതൃക പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. കാത്തലിക്‌ പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രൊഫ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ്, ഡോ. ചാൾസ് ഡയസ് എന്നിവർ പ്രഭാഷണം നടത്തി.