മൂവാറ്റുപുഴ: ജനകീയ കർമ്മസേന കൊവിഡ് വാരിയർ വുമൺ 2020 അവാർഡ് നൽകി ഹണി വർഗീസിനെ ആദരിച്ചു.
എ.ജെ. ഹാളിൽ നടന്ന ചടങ്ങിൽ ജനകീയ കർമ്മസേന ചെയർമാൻ മനോജ് കെ.വി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. എൽദോ എബ്രാഹം എം.എൽ.എ മെമന്റോ നൽകി. ഡോ. ആഗി റോസ് പൊന്നാട അണിയിച്ചു.