കളമശേരി: നജാത്ത് നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. അസോസിയേഷൻ അംഗങ്ങളിൽ കളമശേരി നഗരസഭാ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട റഫീഖ് മരക്കാർ, സലീം പതുവന, ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റായി വിരമിച്ച ഡോ. എബ്രഹാം വർഗീസ്, സഹകരണബാങ്ക് അംഗം ഷെറീന കമറുദ്ദീൻ, ആശാവർക്കർ ഡൈന എന്നിവരെ ആദരിച്ചു. ഭാരവാഹികളായി റഫീഖ് മരക്കാർ (പ്രസിഡന്റ്), സി.എ. പ്രകാശൻ, പോൾ തോമസ് (വൈസ് പ്രസിഡന്റുമാർ), സി.കെ. കമറുദ്ദീൻ (സെക്രട്ടറി), അശോക്‌കുമാർ (ട്രഷറർ) എന്നിവരേയും പത്ത് എക്സിക്യുട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.