meet
ഡി.വൈ.എഫ്.ഐയുടെ ചികിത്സാ സഹായ ഫണ്ട് ജില്ലാ പഞ്ചായത്ത് അംഗം ശരാദമോഹൻ വൈശാഖിന്റെ മാതാവിന് കൈമാറുന്നു

കാലടി: വൃക്ക തകരാറിലായ യുവാവിന് ഡി.വൈ.എഫ്.ഐ പിരാരൂർ യൂണിറ്റ് ഒരു ലക്ഷം രൂപ സഹായം നൽകി. കാലടി പഞ്ചായത്ത് 15-ാം വാർഡ് പിരാരൂരിൽ പാപ്പിനി പറമ്പിൽ ബാലന്റെ മകൻ വൈശാഖിന്റെ വൃക്കയാണ് തകരാറിലായത്.ആഴ്ചയിൽ രണ്ട് ഡയാലിസിസിന്നു വിധേയമാകുന്നു. പണം കണ്ടെത്തുന്നതിനായി പിരാരൂർ ഡി.വൈ.എഫ്.ഐ യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോചൊവ്വരാന്റെ നേതൃത്വത്തിൽ 'വൈശാഖിനൊരു കൈതാങ്ങ്' എന്ന പേരിൽ ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.ടൂർണമെന്റ് ഡി.വൈ.എഫ്.ഐ കാലടി ബ്ലോക്ക് പ്രസിഡന്റ് എം.എ ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ആദ്യ ഘട്ട ചികിത്സാ സഹായകമായ ഒരു ലക്ഷം രൂപ ജില്ല ഡിവിഷൻ മെബർ ശാരദ മോഹൻ വൈശാഖിന്റെ കുടുംബത്തിന് കൈമാറി. ടൂർണമെന്റിൽ വിജയികളായ ഇരു ടീമുകളും സമ്മാനതുകയുടെ ഒരു വിഹിതവും നൽകി. ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ അദ്ധ്യക്ഷനായി. കാഞ്ഞൂർ ബ്ലോക്ക് മെബർ ആൻസി ജിജോ സംസാരിച്ചു.