sunny-leone

കൊച്ചി: വിദേശത്തും കൊച്ചിയിലും സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് നൽകി 39 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടി സണ്ണി ലിയോൺ, ഭർത്താവ് ഡാനിയേൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാർച്ച് 23ന് പരിഗണിക്കാൻ മാറ്റി. സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് പ്രതികൾ പണം തട്ടിയതിലൂടെ താനുൾപ്പെടെ രണ്ടുപേർ സാമ്പത്തികമായി തകർന്നെന്ന് കേസിലെ പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് വിശദീകരണപത്രിക നൽകി. ഇതിന് മറുപടിതേടിയാണ് സിംഗിൾബെഞ്ച് ഹർജി മാറ്റിയത്.

ഷിയാസ് നൽകിയ പരാതിയിൽ 2019 ലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് അടുത്തിടെ ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ സണ്ണി ലിയോണിനെ ഇൗ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. തുടർന്നാണ് നടിയും ഒപ്പമുള്ള പ്രതികളും മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്.