പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ശിവരാത്രിയാഘോഷം 11ന് നടക്കും. പുലർച്ചെ മഹാഗണപതി ഹോമം. 6 ന് അഖണ്ഡനാമജപം. 8.30 ന് സമൂഹ മൃത്യുഞ്ജയഹോമം. വൈകിട്ട് 5ന് 108 പ്രദക്ഷിണം. 5.30 മുതൽ ശിവസ്തുതികളുടെയും ഗുരുദേവ കൃതികളുടെയും കീർത്താനാലാപനം. 7 മുതൽ ഇളനീരഭിഷേകം, ക്ഷീരധാര, 1001 കുടം ജലധാര, 8ന് കതിർവന്നൂർ വീരൻ, അഗ്നി ഘണ്ടാകർണൻ എന്നീ തെയ്യങ്ങൾ നടക്കും. 12ന് പുലർച്ചെ 5 മുതൽ ശിവരാത്രിബലി നടപ്പന്തലിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ക്ഷേത്രം മേൽശാന്തി പി.കെ. മധു കാർമ്മികത്വം വഹിക്കും. ഭാരവാഹികളായ കെ.വി. സരസൻ, കെ. ശശിധരൻ, കെ.ആർ. വിദ്യാനാഥ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.