കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി എറണാകുളം ജില്ലാ കമ്മിറ്റി എടത്തല ശാന്തിഗിരി അശ്രമത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, കബീർ ബി. ഹാരുൺ, ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ, സംസ്ഥാന വൈസ് ചെയർമാൻ ഡോ. എഡ്വേർഡ് എടേഴത്ത്, ഐ.ടി. സെൽ സംസ്ഥാന ചെയർമാൻ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, സംസ്ഥാന നിർവാഹക സമിതിഅംഗം എം.പി. ജോർജ് , സി.കെ. മുംതാസ്, വിജി രഘുനാഥ്, അഡ്വ. കരോൾ ആലഞ്ചേരി, തങ്ങൾ കുഞ്ഞ്, രാധാകൃഷ്ണപ്പണിക്കർ, അഡ്വ. നസീബ ഷുക്കൂർ, ജോസഫ് കല്ലൻ, ജോസഫ് തോമസ്, ലിജോ മാളിയേക്കൽ എന്നിവർ സംസാരിച്ചു.