പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പെൻഷനേഴ്സ് കൗൺസിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ യൂണിയൻ പ്രസിഡന്റ് മോഹനൻ വാപ്പാല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, പ്രസാദ് കരിമ്പാടം, മോഹനൻ കെടാമംഗലം തുടങ്ങിയവർ സംസാരിച്ചു. യൂണിയന്റെ കീഴിലുള്ള പ്രദേശത്തുള്ളവരുടെ വിപുലമായ യോഗം വിളിക്കാൻ തിരുമാനിച്ചു.