പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിന്റെയും കേരള കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ റീ മോഡലിംഗ് സ്ട്രാറ്റജിസ് ആൻഡ് പോളിസിസ് ഫോർ ഫ്യൂച്ചർ റെഡി ലേണിംഗ്‘ എന്ന വിഷയത്തിൽ ഇന്റർനാഷണൽ മൾട്ടി ഡിസിപ്ലിനറി കോൺഫറൻസിനും സി.ടി.ഇ.എഫ് കേരള ചാപ്റ്ററിന്റെ പത്തൊമ്പതാമത് വാർഷിക കൺവെൻഷനും 10, 11, 12 തീയതികളിൽ മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ നടക്കും. നേരിട്ടും ഓൺലൈൻ മുഖേനയുമാണ് കോൺഫറൻസ്. പത്തിന് മൂത്തകുന്നം എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ബി. രാജീവ് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കംകുറിക്കും. പന്ത്രണ്ടിന് കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യും. സി.ടി.ഇ.എഫ് ചെയർപേഴ്സൺ ഡോ. ഗ്രേസ് ആനി മാത്യു അദ്ധ്യക്ഷത വഹിക്കും. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ മുൻ ചെയർമാൻ പ്രൊഫ. ഡോ. രാജശേഖരൻപിള്ള, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ചെയർമാൻ പ്രൊഫ. ഡോ. കെ.കെ. ഷൈൻ, എം.ജി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, സി.ടി.ഇ.എഫ് സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. വി.എം. ശശികുമാർ, റവ. ഡോ. ജോർജ് തോമസ്, കേരള സി.ടി.ഇ.എഫ് അഡ്വൈസറി ബോർഡ് വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. വി. രഘു, ബി. രാജീവ്, ടി.എസ്. ബിജിൽകുമാർ, എം.ആർ. ബോസ് എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സി.ടി.ഇ.എഫ് ദേശീയ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്യും. പി.എച്ച്.ഡി നേടിയവരെ ആദരിക്കും. പതിമൂന്നിന് സമാപന സമ്മേളനം. സി.ടി.ഇ.എഫ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിക്കും.പ്രൊഫ. ഡോ. നീലിമ ഭഗവതി മുഖ്യാതിഥിയാകും. ഡോ. വർഗീസ് കെ. ചെറിയാൻ സംസാരിക്കും. കോൺഫറൻസ് വിഷയത്തോട് അനുബന്ധിച്ചുള്ള പേപ്പർ പ്രസന്റേഷൻ മത്സരവും പ്രബന്ധാവതരണവും നടക്കും.