കളമശേരി: ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഫാക്ട് ഹൈസ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾ മികച്ച വിജയം നേടി. മുഹമ്മദ് ഉവൈസ്, മുഹമ്മദ് റൗഫ്, കെ.എ.അർജുൻ, ലിയോണ മരിയ ഷാജി, അനഘ എന്നിവരാണ് വിജയിച്ചത്. ഇവരെ 13,14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റേറ്റ് മീറ്റിലേക്ക് തിരഞ്ഞെടുത്തു. മത്സരങ്ങൾ ജില്ലാ പ്രസിഡന്റ് പി.കെ. അസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ശരത്, പരിശീലക മുംതാസ് പട്ടണം, ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ സംസാരിച്ചു.