കൊച്ചി: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റും സംയുക്തമായി ഒരുക്കിയ സഹോദരൻ അയ്യപ്പൻ ചരമ വാർഷികവും അവകാശ ലഘുലേഘ പ്രകാശനവും കലൂർ ആസാദ് റോഡ് ഗുരുദേവ ക്ഷേത്രത്തിൽ നടന്നു. യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് ഉദ്‌ഘാടനം ചെയ്തു. കലൂർ ശാഖാ പ്രസിഡണ്ട് പി.ഐ.തമ്പിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മിനി കിഷോർകുമാർ, വി.എസ്. സുരേഷ്, അഡ്വ. വി.ആർ. രമിത, കെ.കെ. പീതാംബരൻ, പി.എം. മനീഷ്, ബീന സജീവൻ, ഐ.ആർ. തമ്പി എന്നിവർ സംസാരിച്ചു.