-sngist-north-paravur-
എസ്.എൻ ജിസ്റ്റിൽ നടന്ന വനിതാദിനാചരണം ഗുരുദേവ ട്രസ്റ്റ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിൽ മാനേജുമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള മൈനോരിറ്റി ഡവലപ്പുമെന്റ് ഫിനാൻസ് കോർപ്പറേഷൻ ഡയറക്ടർ പ്രൊഫ. മോനമ്മ കൊക്കാട്, എസ്.എം.എസ് കുസാറ്റ് അസി. പ്രൊഫ. ഡോ. കെ. സംഗീത എന്നിവർ പ്രഭാഷണം നടത്തി. കോളേജ് മാനേജർ കെ.എസ്. പ്രദീപ്, ഡയറക്ടർ ഡോ. കെ.എസ്. ദിവാകരൻ നായർ, പ്രിൻസിപ്പൽ ഇൻചാർജ് ജോൺ ജെ. പാലക്കാപ്പിള്ളി, എം.ബി.എ ഡീൻ ഇൻചാർജ് ഡോ. സജിനി തോമസ് മത്തായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സി. നിത ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.