thakkaya-
ലോക വനിതാ ദിനത്തിൽ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ തക്കാക്കോ തോമസിനെ ആദരിക്കുന്നു.

പറവൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജപ്പാൻ സ്വദേശിനിയും വിവർത്തകയും അദ്ധ്യാപികയുമായിരുന്ന തക്കാക്കോ തോമസിനെ പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു. തകഴിയുടെ ചെമ്മീൻ എന്ന നോവലും, നിരവധി ചെറുകഥകളും ജപ്പാനീസ് ഭാഷയിലേക്ക് വിവർത്തനംചെയ്ത എഴുപത്തിനാലു വയസ്സുള്ള തക്കാക്കോ കൂനമ്മാവ് സ്വദേശി മുല്ലൂർ തോമസിന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. അടുത്തിടെയുണ്ടായ അപകടത്തെത്തുടർന്ന് വിശ്രമത്തിലാണ് . വനിതാ വേദി സെക്രട്ടറി റീന വേണുഗോപാൽ, എഴുത്തുകാരി ജിബി ദീപക്ക്, ലൈബ്രറി കമ്മിറ്റി അംഗം ജയ ശ്യാം, പറവൂർ ബാബു, ജോസഫ് പടയാട്ടി, പി.പി. സുകുമാരൻ, മാർട്ടിൻ കൊച്ചാൽ, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.