മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. മഞ്ഞള്ളൂർ പഞ്ചായത്തിലെ കാപ്പിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ.പി. രാമ ചന്ദ്രൻ തൊഴിലാളികൾക്ക് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ മഞ്ഞള്ളൂർ പഞ്ചായത്ത് കമ്മിറ്റി സെകട്ടറി പി.ബി. സാബു അദ്ധ്യക്ഷത വഹിച്ചു.