sakhi
സഖി' വണ്‍സ്റ്റോപ്പ് സെന്റെറിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷ്ണര്‍ അഫ്സാന പര്‍വീൺ നിർവഹിക്കുന്നു.

തൃക്കാക്കര : അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാവിധ സംരക്ഷണവും ഒരു കുടക്കീഴിൽ ഒരുക്കുന്ന 'സഖി' വൺസ്റ്റോപ്പ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ അഫ്‌സാന പർവീൺ നിർവഹിച്ചു.
ജില്ലാ വനിതാ ശിശുവികസന ഓഫീസർ പ്രേംന മനോജ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ദീപ എം.എസ്, ജില്ലാ ജഡ്ജി നിസാർ അഹമ്മദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സുബൈർ കെ.കെ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി കെ.എസ്, ഷംനാദ് വി.എ, സഖി സെന്റർ അഡ്മിനിസ്‌ട്രേറ്റർ ഷിനു മാഴ്‌സൺ എന്നിവർ സന്നിഹിതരായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ ഇരയാകുന്നവർക്ക് അടിയന്തര അഭയം ഒരുക്കുക, വൈദ്യസഹായം, കൗൺസിലിംഗ്, പൊലീസ് സഹായം, നിയമസഹായം എന്നിവ ഒരുകേന്ദ്രത്തിൽ ഒരുക്കുന്നതാണ് സഖി വൺസ്റ്റോപ്പ് സെന്റർ. വനിതാ ശിശുവികസന വകുപ്പിന്റെ മേൽ നോട്ടത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോം ക്യാമ്പസിലാണ് വൺ സ്റ്റോപ്പ് സെന്റർ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.