meet
പാറപ്പുറം ഓട്ടോ സ്റ്റാൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം സി.ഐ.ടി.യു.കാലടി ഏരിയാ സെക്രട്ടറി എം.ടി.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കാലടി: ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ പാറപ്പുറം സ്റ്റാൻഡ് വാർഷിക ജനറൽബോഡി യോഗം ചേർന്നു. സി.ഐ.ടി.യു കാലടി ഏരിയാ സെക്രട്ടറി എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ കമ്മിറ്റിഅംഗം കെ.പി. ഷാജി അധ്യക്ഷനായി. എ.എസ്. മോഹനൻ, എൻ.വി. സലി,എൻ.പി. ശ്രീജിത്ത്, കെ.എം. സജീർ, കെ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. അശോക്‌കുമാർ (പ്രസിഡന്റ്), കെ.കെ. രാധാകൃഷ്ണൻ നായർ (സെക്രട്ടറി), എൻ.പി. അഖിൽ (ട്രഷറർ).