sn-lkoduvazhaga-
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ ഉദ്ഘാടനം ചെയ്യുന്നു.

ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവവും ജനപ്രതിനിധികൾക്ക് സ്വീകരണവും പ്രതിഭാസംഗമവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി.എം. മനാഫ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലത പുരുഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ എ.പി. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ.ആർ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത്‌ അംഗം പി.വി. മോഹനൻ, പി.ആർ. രഘു, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, വൈസ് പ്രസിഡന്റ്‌ കെ.എ. അഖിൽ എന്നിവർ സംസാരിച്ചു. 1950ലെ ഗ്രന്ഥലോകത്തിലെ ലൈബ്രറിയുടെ വാർത്തയുടെ ചിത്രം അന്നത്തെ രക്ഷാധികാരി ഒ.കെ. ഭാസ്കരൻ മാസ്റ്ററുടെ മകനും നിലവിൽ ലൈബ്രറി വയോജനവേദി രക്ഷാധികാരിയുമായ ബി. സുഗതന് നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിച്ച പ്രതിഭകളായ വരദ ഗിരീഷ്, കാർത്തി പ്രതീഷ്, സോനു ആന്റണി, താലൂക്ക് ബാലോത്സവത്തിൽ വിജയികളായ അർച്ചന സുന്ദരൻ, രാകേന്ദു, ദേവികൃഷ്ണ. പി. യു എന്നിവരെ അനുമോദിച്ചു.കെ.ബി. ശ്രീജിത്ത്‌, സി.എസ്. ദിലീപ്കുമാർ,കെ.പി. ധർമ്മേന്ദ്രൻ, എം.കെ. ശശി,സി.പി. പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.