പള്ളുരുത്തി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം സ്ഥാനാർത്ഥികളുടെ ചുവരെഴുത്ത് തുടങ്ങി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.സ്വരാജും കൊച്ചി മണ്ഡലത്തിൽ കെ.ജെ. മാക്സിയും ജനവിധി തേടും. എം.സ്വരാജിന്റെ ചുവരെഴുത്ത് പള്ളുരുത്തി പ്രദേശത്തും കെ.ജെ. മാക്സിയുടേത് കുമ്പളങ്ങളിയിലും തുടങ്ങി.
യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കാത്തതിനാൽ ചുവരിൽ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. പേരെഴുതാനുള്ള സ്ഥലമൊഴിച്ചിട്ടിരിക്കുകയാണ്.
വി ഫോർപീപ്പിൾ പാർട്ടിയാണ് ആദ്യം സ്ഥാനാർത്ഥിയെ കളത്തിലിറക്കിയത്. കൊച്ചി മണ്ഡലത്തിൽ നിപുൺചെറിയാനാണ് വി ഫോർ സ്ഥാനാർത്ഥി. പല സ്ഥലങ്ങളിലും പോസ്റ്ററുകളും ചുവരെഴുത്തും നിരന്നിട്ടുണ്ട്.