കളമശേരി: കുടുംബത്തെ കൃത്യമായി നയിക്കാനും ഭരണരംഗങ്ങളിൽ മികവോടെ പ്രവർത്തിക്കാനും ഒരേ പോലെ കഴിയുന്നതാണ് സത്രീത്വത്തിന്റെ സവിശേഷതയെന്ന് രജിസ്ട്രാർ ഡോ. വി. മീര പറഞ്ഞു. കുസാറ്റിൽ വിമൻസ് സ്റ്റഡി സെന്ററും വിമൻസ് വെൽഫയർ ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രശസ്ത പിന്നണി ഗായിക രശ്മി സതീഷ്,​ ആലുവ യു.സി. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ട്രീസ ദിവ്യ, വിമൻസ് സ്റ്റഡി സെന്റർ ഡയറക്ടർ ഡോ. കെ. അജിത , ഐഷ സുമി എന്നിവർ സംസാരിച്ചു.