വരാപ്പുഴ: കോതകുളം ഐശ്വര്യനഗർ റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. രാജേഷ്, എം.എസ്. സതീഷ് എന്നിവർക്ക് സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് ഡി. ടെൻസൺ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സുധീർ, അനില ഉണ്ണിക്കൃഷ്ണൻ, എൻ.ബി. ശങ്കരനാരായണൻ, ശ്രീജി ബിജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്. നിരജ് (പ്രസിഡന്റ്), അനില ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ.എസ്. സുധീർ (സെക്രട്ടറി), കെ.എ. ഉണ്ണി (ജോയിന്റ് സെക്രട്ടറി), ശ്രീജി ബിജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.