അങ്കമാലി: അങ്കമാലി നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കെ.സി.വൈ.എം എറണാകുളം - അങ്കമാലി അതിരൂപത സമിതി കാനയിലിറങ്ങി പ്രതിഷേധിച്ചു. നഗരത്തിൽ പലയിടത്തും നടപ്പാതകൾ തകർന്നിരിക്കുകയാണ്. മറ്റിടങ്ങളിൽ പാർക്കിംഗിനായി വാഹനങ്ങൾ കൈയേറിയിരിക്കുകയാണ്. തകർന്ന നടപ്പാതകൾ നവീകരിക്കണമെന്നും സ്ലാബുകൾ ഇല്ലാത്തിടത്ത് എത്രയും വേഗം സ്ഥാപിക്കണമെന്നും നടപ്പാതകളിലെ കൈയേറ്റങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. അങ്കമാലി നഗരത്തിൽ പോസ്റ്റാഫീസിന് മുന്നിൽ നടന്ന പ്രതിഷേധസമരം ഡയറക്ടർ ഫാ. സുരേഷ് മൽപാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൂരജ് ജോൺ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.