photo
വൈപ്പിന്‍ ബി.ആർ.സിയുടെ നാട്ടരങ്ങ് ചെറായിയിൽ അലക്സ് താളൂപ്പാടത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ ബി.ആർ.സി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ ഫോക്‌ലോർ അവാർഡ് ജേതാവ് അലക്‌സ് താളൂപ്പാടത്ത് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ബിന്ദു ഗോപി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ്, കോ ഓർഡിനേറ്റർ ഉഷ മാനാട്ട്, പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു, സഹോദരൻ സ്മാരകം സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, എം.എസ്. മായ ,ദിവ്യരാജ് എന്നിവർ പ്രസംഗിച്ചു.

തുടർന്നുള്ള നാല് ദിവസങ്ങളിൽ ക്ലിനിക്കൽ സൈക്കോളജി ക്ലാസ്, ഇംഗ്ലീഷ് ക്ലാസ് , തിരക്കഥാ രചന, കളിമൺ ശില്പ നിർമ്മാണം, എയ്റോബിക്, സിപ്പി പള്ളിപ്പുറവുമായുള്ള കുട്ടികളുടെ അഭിമുഖം, ശാസ്ത്രകൗതുകം, ചവിട്ടുനാടക കളരി, നാടൻപാട്ട് പരിശീലനം, ഷോർട്ട് ഫിലിം നിർമ്മാണം, ഫോട്ടോഗ്രഫി, രക്ഷാകർതൃശാക്തീകരണം എന്നിവ നടക്കും.