hani
കൊവിഡ് വാരിയർ വുമൺ പുരസ്കാരം സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസലർ ഹണി വർഗീസിന് എൽദോ എബ്രഹാം എം.എൽ.എ നൽകുന്നു

മൂവാറ്റുപുഴ: വനിതാ ശിശു വികസന വകുപ്പ് മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസിന് കീഴിലെ ജി.വി.എച്ച്. എസ്.എസ് ഈസ്റ്റ്മാറാടി സ്‌കൂൾ കൗൺസിലറായ ഹണി വർഗീസിന് 'കാെവിഡ് വാരിയർ വുമൺ 2020 അവാർഡ് എൽദോ എബ്രഹാം എം.എൽ.എ നൽകി.

മൂവാറ്റുപുഴ ജനകീയ കർമ്മ സേന നൽകുന്ന അവാർഡാണ് 'കാെവിഡ് വാരിയർ വുമൺ 2020 അവാർഡ് '. ലോക്ഡൗൺ കാലത്തെ മികവിനാണ് അവാർഡ് നൽകിയത്.പ്രമുഖ ആയുർവേദ ഡോക്ടർ ഡോ.ആഗി റോസ് പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ കൗൺസലർ സെബി കെ സണ്ണി, ജനകീയ കർമ്മ സേന ചെയർമാൻ മനോജ് കെ.വി. ഷാജി, ജിമിനി ജോസഫ്, സുമി സണ്ണി, ബിനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.

മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ഈസ്റ്റ് മാറാടി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് കർമ്മരത്‌ന പുരസ്‌കാരം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ഗോൾഡൻ സല്യൂട്ട് അവാർഡ്, സൈക്കോളജിക്കൽ റിസേർച്ച് സെന്റർ നൽകിയ കോവിഡ് വാരിയേഴ്‌സ് പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.